SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.26 AM IST

മോഹൻലാലിന് ഇനി ഋഷഭ

k

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ പൂർത്തിയാക്കിയശേഷം മോഹൻലാൽ തെലുങ്ക് ചിത്രമായ ഋഷഭയിലേക്ക്. പാൻ ഇന്ത്യൻ ചിത്രമായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ഋഷഭയുടെ ചിത്രീകരണം ജൂലായിൽ ആരംഭിക്കും. പോണ്ടിച്ചേരിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മലൈക്കോട്ടൈ വാലിബൻ നാളെ ചെന്നൈയിലേക്ക് ഷിഫ്ട് ചെയ്യും. ജൂൺ 10ന് പാക്കപ്പ് ആകും. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ഋഷഭ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ മൊഴിമാറ്റിയും എത്തുന്നുണ്ട്. ജനത ഗ്യാരേജിനുശേഷം മോഹൻലാൽ അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് . മോഹൻലാൽ അച്ഛന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെലുങ്കിലെ ഒരു പ്രമുഖ യുവനടനാണ് മകന്റെ വേഷം അണിയുക. എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിംഗ്, ശ്യാംസുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ആക്ഷനും ഇമോഷനും നിറഞ്ഞ ബിഗ് ബഡ്ജറ്റ് എന്റർടെയ്‌നറായിരിക്കും.അതേസമയം മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം റാമിന്റെ അറുപതുദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ഋഷഭയ്ക്കുശേഷം റാമിലേക്ക് മോഹൻലാൽ പ്രവേശിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ടുണീഷ്യയിൽ ആണ് റാമിന്റെ തുടർ ചിത്രീകരണം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മോഹൻലാലിനെ കാത്തിരിപ്പുണ്ട്. ഹിമാചൽ പ്രദേശിൽ ലൊക്കേഷൻ ഹണ്ടിലാണ് പൃഥ്വിരാജും സംഘവും. സെപ്തംബർ 5ന് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.