ഭാവനയെ പ്രധാന കഥാപാത്രമാക്കി സഹോദരൻ ജയദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ദ ഡോർ എന്ന തമിഴ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. പിറന്നാൾ ദിനത്തിൽ ഭാവനയാണ് സർപ്രൈസോടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചത്. ജൂൺഡ്രീം സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ് നിർമ്മിക്കുന്നത്.ഭാവന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ഗണത്തിൽപ്പെട്ടതാണ്. മലയാളം, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തു വിടും. സംഗീതം വരുൺ ഉണ്ണി, എഡിറ്റിംഗ് - അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - ശിവ ചന്ദ്രൻ.അതേസമയം അജിത്തിനൊപ്പം അഭിനയിച്ച അസൽ ആയിരുന്നു ഇതിനു മുൻപ് ഭാവന നായികയായി അഭിനയിച്ച തമിഴ് ചിത്രം.പതിമൂന്നുവർഷത്തിനുശേഷം ഭാവന തമിഴിലേക്ക് മടങ്ങി വരുന്നുഎന്ന പ്രത്യേകത കൂടിയുണ്ട്.മലയാളത്തിലേക്കും തിരിച്ചുവരവ് നടത്തിയ ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുന്നു. മെഡിക്കൽ കാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹൊറർ സസ്പെൻസ് ത്രില്ലറാണ് ഹണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |