SignIn
Kerala Kaumudi Online
Thursday, 25 April 2024 4.32 AM IST

വൺ ഫ്രെയിം,​TWO BIG M

d

മമ്മൂട്ടിയും മോഹൻലാലും ഭാര്യമാർക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടുന്നു. മലയാളത്തിന്റെ ബിഗ് എമ്മുകളായ മമ്മൂട്ടിയും മോഹൻലാലും ഒരു ഫ്രെയിമിൽ എത്തിയ ചിത്രങ്ങൾ ഫാൻ ഗ്രൂപ്പിൽ ആഘോഷമാകുന്നു. സ്റ്റിൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താര കുടുംബം ഒന്നിച്ചത്. മമ്മൂട്ടി ഭാര്യ സുൽഫത്തും മോഹൻലാലിന്റെ ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്.35 വർഷം മുൻപ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹചടങ്ങിൽ മമ്മൂട്ടിയും ഭാര്യ സുൽഫത്തും പങ്കെടുത്തതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. ഏറെ നാളുകൾക്കുശേഷം സൂപ്പർ സ്റ്റാറുകളെ ഒരു ഫ്രെയിമിൽ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.