നെയ്യാറ്റിൻകര: കേരള ചേരമർ സംഘം ഇരുമ്പിൽ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും അനുമോദനവും സംഘടിപ്പിച്ചു. കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സത്യശീലൻ ഉദ്ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് സാം. ബി ഇരുമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.അഭിലാഷ്, എസ്.ആർ.അനൂപ്, എസ്. എസ്.പ്രദീഷ്, എ.ശശികുമാർ പാറശ്ശാല, വി.ധർമ്മദാസ്, അഡ്വ. ആർ.രാജൻ,പാസ്റ്റർ സ്റ്റുവർട്ട്, ഷൈജു.ബി.തവരവിള, പി.സോമൻ എളളു വിള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |