SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 AM IST

ശിവഗിരിയിൽ ഫലവൃക്ഷത്തൈ വിതരണം

sivagiri-vrikshsthai-vith

ശിവഗിരി : ശിവഗിരിയിൽ ഭക്തർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ പ്ലാവ്, നെല്ലി, നാരകം, ആപ്പിൾ തുടങ്ങി വിവിധയിനം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. ശിവഗിരി വഴിപാട് കൗണ്ടറിന് മുന്നിൽ നിന്നും തൈകൾ ഏറ്റുവാങ്ങാം. വൃക്ഷത്തൈകളുടെ വിതരണം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവ്വഹിച്ചു. നേരത്തെ വിദ്യാർത്ഥികൾക്ക് തൈകൾ ലഭ്യമാക്കിയിരിക്കുന്നു. വരുംകാലങ്ങളിൽ കൂടുതൽ ഫലവൃക്ഷത്തൈകൾ നൽകുന്നതിനുള്ള ക്രമീകരണം ഉണ്ടാകുമെന്ന് സ്വാമി പറഞ്ഞു. ഗുരുദേവനും ശിഷ്യന്മാരും നട്ടുവളർത്തിയ പ്ലാവ്, മാവ്, ഞാവൽ തുടങ്ങിയവയുടെ തൈകൾ ഭക്തർക്ക് നൽകിയിരുന്നു. കൂടുതൽ പേർ തൈകൾ ആവശ്യപ്പെട്ട് ശിവഗിരി മഠത്തെ സമീപിക്കുന്നതിനാൽ ഇവയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ടാകും. ശാരദാമഠത്തിന് സമീപം പ്രവർത്തിക്കുന്ന കർമ്മയോഗയുടെ കൗണ്ടറിൽ നിന്ന് വൃക്ഷത്തൈകൾ വാങ്ങുന്നതിനും സംവിധാനമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.