പാരീസ്: ചെക്ക് റിപ്പബ്ളിക്കിന്റെ കരോളിൻ മുച്ചോവയും ബെലാറൂസ് താരം അര്യാന സബലേങ്കയും ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിന്റെ സെമിഫൈനലിലെത്തി.
ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മുച്ചോവ റഷ്യൻ താരം അനസ്താസ്യ പാവ്ലുചെങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. ഒരുമണിക്കൂർ 38 മിനിട്ട് നീണ്ട മത്സരത്തിൽ 7-5,6-2 എന്ന സ്കോറിനായിരുന്നു മുച്ചോവയുടെ ജയം. ആദ്യ സെറ്റിൽ പൊരുതിനിന്ന പാവ്ലുചെങ്കോവയെ രണ്ടാം സെറ്റിൽ അനങ്ങാൻ അനുവദിക്കാതെ മുച്ചോവ പൂട്ടുകയായിരുന്നു.
രണ്ടാം ക്വാർട്ടർ ഫൈനലിൽ ഉക്രേനിയൻ താരം എലേന സ്വിറ്റോളിനയെ തോൽപ്പിച്ചാണ് സബലേങ്ക സെമിയിലെത്തിയത്. 6-4,6-4 എന്ന സ്കോറിന് ഒരു മണിക്കൂർ 36 മിനിട്ടുകൊണ്ടായിരുന്നു സബലേങ്കയുടെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |