SignIn
Kerala Kaumudi Online
Friday, 19 April 2024 5.29 AM IST

അശോകചക്ര ജേതാവ് ആൽബി ഡിക്രൂസ് ഓർമ്മയായി

alby

ശംഖുംമുഖം: രാജ്യത്തെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിൽ നിന്ന് അശോകചക്ര ഏറ്റുവാങ്ങിയ തിരുവനന്തപുരം ചെറിയതുറ ടി.സി 45/145 സമൃദ്ധിയിൽ ആൽബി ഡിക്രൂസ് (87) നിര്യാതനായി. കേരളത്തിൽ നിന്ന് ആദ്യമായി അശോകചക്ര ലഭിച്ച വ്യക്തിയായിരുന്നു. അസാം റൈഫിൾസിൽ അംഗമായിരുന്ന ഡിക്രൂസിന് അറുപതുകളിൽ നാഗ കലാപകാരികളുമായി നടന്ന ആഭ്യന്തര യുദ്ധത്തിൽ കാട്ടിയ ധീരത പരിഗണിച്ചാണ് രാജ്യം 1962 ഏപ്രിൽ 30ന് അശോകചക്ര നൽകിത്.

വിരമിച്ച ശേഷം വിദേശത്തേക്ക് ജോലി തേടി പോയി. മടങ്ങിയെത്തിയ ശേഷം ചെറിയതുറയിലെ കുടുംബ വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ നടക്കും. ചടങ്ങുകൾക്ക് മുന്നോടിയായി കരസേന അന്തിമോപചാരം നൽകും. ഭാര്യ: മെറ്റിൽഡ. മക്കൾ: ഗ്ളാടിസ്റ്റൺ, ശോഭ, പരേനായ ഇഗ്നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALBI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.