കേരളശേരി: ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിൽ വനിതകൾക്ക് ചെണ്ടുമല്ലി കൃഷിക്കാവശ്യമായ 10,000 തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതസഭയുടെ ഭാഗമായി നടന്ന തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ഫെബിൻ റഹ്മാൻ അദ്ധ്യക്ഷനായി.
പരീക്ഷണാടിസ്ഥാനത്തിൽ 10 വനിതകൾക്ക് 10,000 തൈകളാണ് വിതരണം ചെയ്തത്. പാടശേഖരത്തിലാണ് കൃഷി നടക്കുക. കൃഷി ഓഫീസർ രേവതി, സ്ഥിരസമിതി അദ്ധ്യക്ഷരായ ഒ.കെ.രാമചന്ദ്രൻ, ബി.ഷാജിത, കൃഷി അസിസ്റ്റന്റ് വന്ദന തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |