കോഴിക്കോട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫർണ്ണിച്ചർ മാനുഫാക്‌ച്ചേർസ് ആൻഡ് മർച്ചന്റ്‌സ് വെൽഫെയർ അസോസിയേഷൻ (ഫുമ്മ) സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഒരു വർഷം ഒരു ലക്ഷം വൃക്ഷത്തൈ' നടീൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് കോതി ബീച്ചിൽ നിർവഹിച്ചു. ഫുമ്മ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് പെങ്ങാടൻ, സംസ്ഥാന രക്ഷാധികാരി റാഫി പുത്തൂർ, സംസ്ഥാന സെക്രട്ടറി പ്രസീദ് ഗൂഡ്വേ, ജില്ലാ പ്രസിഡന്റ് ചന്ദ്രിക ബാബുരാജ്, ജില്ലാ സെക്രട്ടറി സുമുഖൻ, ജില്ലാ ട്രഷറർ ഷക്കീർ എന്നിവർ നേതൃതം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |