തിരുവനന്തപുരം: കേരള സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ 3080 രൂപ വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
11,000 രൂപയിൽ നിന്ന് 14,080 രൂപയായാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും. സംസ്ഥാന സർവ്വീസ് പെൻഷൻകാർക്ക് 2019ലെ പെൻഷൻ പരിഷ്കരണ ഉത്തരവ് പ്രകാരമുള്ള ക്ഷാമാശ്വാസവും ഇവർക്ക് അനുവദിക്കും.
പത്തനംതിട്ട ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി ടി. ഹരികൃഷ്ണനെ നിയമിക്കും.
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ 6 അസിസ്റ്റന്റ് രജിസ്ട്രാർ തസ്തികയും ഒരു ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയും ഒരു വർഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |