ശിവഗിരി: ശ്രീനാരായണഗുരുദേവ ദർശനത്തിൽ ശാസ്ത്രീയവും ആധികാരികവുമായ ചിന്തയും പഠനവും പ്രഭാഷണവും നടത്താനാഗ്രഹിക്കുന്നവർക്കായി ശിവഗിരി മഠം സാധനാപഠന കോഴ്സ് നടത്തുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ഗുരുദർശന പഠന കോഴ്സ് ജൂലായ് 1ന് ആരംഭിക്കും. പ്രായഭേദമെന്യേ സ്ത്രീപുരുഷന്മാർക്ക് താമസിച്ച് കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള സൗകര്യം ശിവഗിരി മഠം ഒരുക്കും. എല്ലാ പഠിതാക്കൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ശ്രീനാരായണ ധർമ്മത്തിൽ വിശ്വസിക്കുന്ന ആർക്കും ജാതിഭേദമെന്യേ കോഴ്സിൽ പങ്കെടുക്കാം. ഗുരുദേവചരിതവും കൃതികളും വേദാന്തവുമാണ് പാഠ്യവിഷയങ്ങൾ. മഠത്തിലെ സന്യാസിവര്യന്മാരും മറ്റാചാര്യന്മാരും ക്ലാസുകൾ നയിക്കും. കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, വിലാസം, പ്രായം, യോഗ്യത, തൊഴിൽ എന്നിവയടങ്ങുന്ന വിശദമായ ബയോഡേറ്റ ഉൾപ്പെടെയുള്ള അപേക്ഷകൾ ജനറൽ സെക്രട്ടറി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരിമഠം, വർക്കല-695141 തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ 20നകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: ശിവഗിരി മഠം പി.ആർ.ഒ ഫോൺ: 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |