പയ്യാവൂർ: പേരാവൂർ ഫൊറോനയിലെ ചെങ്ങോം ഇടവകയിൽ ബാബു മുഞ്ഞനാട്ട് എന്ന വ്യക്തി 27 സെന്റ് സ്ഥലം അഞ്ചു കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപതയുടെ നല്ല ഹൃദയങ്ങളുടെ കൂട്ടായ്മ ആയ 'ഹാർട്ട് ലിംഗ്സ്' ലൂടെ വിതരണം ചെയ്യുന്ന 'ആശ്വാസ തണൽ' പദ്ധതിയുടെ അതിരൂപത തല ഉദ്ഘാടനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണവും ഫൊറോന വികാരി ഡോ. തോമസ് കൊച്ചുകരോട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. വിദ്യാഭ്യാസ സഹായ വിതരണം ഫൊറോന ഡയറക്ടർ ഫാ. തോമസ് പട്ടാംകുളം നിർവ്വഹിച്ചു. ജിമ്മി അയിത്തമറ്റം, ബെന്നി പുതിയാമ്പുറം, തോമസ് മുഞ്ഞനാട്ട്, അഡ്വ. ഷീജ കാറുകുളം, ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ട്, ഫാ. ബോസ്‌കോ പുറത്തെമുതുകാട്ടിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |