SignIn
Kerala Kaumudi Online
Friday, 19 April 2024 8.57 PM IST

വെറും പത്ത് സെക്കന്റുകൊണ്ട് ഈ ചിത്രത്തിൽ എത്രപേരുണ്ടെന്ന് കണ്ടെത്താൻ കഴിയുമോ? നിങ്ങളുടെ ഏകാഗ്രത എത്രത്തോളമുണ്ടെന്ന് നോക്കാം

kauthukam

എല്ലാ കാലത്തും മനുഷ്യരിൽ കൗതുകമുളവാക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ ബുദ്ധിശക്തിയും ഏകാഗ്രതയും പൂർണമായി ഉപയോഗിച്ചാൽ പോലും ചിലപ്പോൾ ഇവ കണ്ടെത്താൻ സാധിച്ചെന്ന് വരില്ല. അത്തരത്തിൽ ഒരു ചിത്രത്തെ പറ്റിയാണ് പറഞ്ഞുവരുന്നത്. ഈ ചിത്രത്തിൽ എത്ര മനുഷ്യർ ഒളിഞ്ഞിരിപ്പുണ്ടെന്ന് വെറും പത്ത് സെക്കന്റിൽ പറയാൻ സാധിക്കുമോ?

ചിത്രത്തിൽ ആറുപേരാണുള്ളത്. ഇവരെയെല്ലാം കണ്ടെത്തിയെങ്കിൽ നിങ്ങളുടെ ഏകാഗ്രത അത്രയും കൂടുതലാണ്. ഈ ആറ് പേരെയും കണ്ടെത്തുന്നവർ ജീവിതത്തില്‍ വലിയ രീതിയില്‍ ജാഗരൂകരായിരിക്കും. ഓരോ ചെറു കാര്യങ്ങള്‍ പോലും ഇക്കൂട്ടര്‍ ശ്രദ്ധിക്കും. ഇനി നമുക്ക് ആ ആറ് പേരെ ഒന്ന് കണ്ടെത്താന്‍ ശ്രമിക്കാം. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു വൃദ്ധനെയും അയാള്‍ പുറന്തിരിഞ്ഞ് ഇരിക്കുന്നതും കാണാം. ഇതാണ് ഈ ചിത്രത്തില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന ചിത്രം.

kauthukam

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ മറഞ്ഞിരിക്കുന്ന രണ്ടാമനെ കണ്ടെത്താം. രണ്ട് മുഖങ്ങള്‍ അടുത്തടുത്തായി നില്‍ക്കുന്നതായി കാണാം. ചിത്രത്തിന്റെ ഇടത്തും വലത്തും വശങ്ങളിലായിട്ടാണ് ഈ രണ്ട് മുഖങ്ങളുമുള്ളത്. ഏകദേശം സമാനമായ മുഖമാണ് ഇത് രണ്ടും. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ഇവ കണ്ടെത്താനും സാധിക്കും.

kauthukam

ഇനിയുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. രണ്ട് ഇരട്ട മുഖങ്ങള്‍ക്ക് നടുവിലായി ഈ സ്ത്രീയെ കണ്ടെത്താം. മനോഹരിയായ സ്ത്രീ തന്നെയാണിത്. ചിത്രത്തിന്റെ മൂക്കായിട്ടും ഇതിനെ തോന്നാം.

kauthukam

ഇതുവരെ പറഞ്ഞ മനുഷ്യർ ഒരു വലിയ മുഖത്തിൽ ഇരിക്കുന്നത് കാണാം. അതാണ് അടുത്തത്. അടുത്തത് ഒരു കുട്ടിയുടെയും സ്ത്രീയുടെയും ചിത്രമാണ്. തൊപ്പിധരിച്ചിരിക്കുന്ന ഒരാളെയും കാണാം. ഈ മുഖത്ത് വളരെ സൂക്ഷ്മമായി ഇടംപിടിച്ചിരിക്കുന്നതാണ് ഈ സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം. വളരെ സൂക്ഷിച്ച് നോക്കിയെങ്കില്‍ മാത്രമേ ഇത് രണ്ടും കണ്ടെത്താനാവൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUTHUKAM, OPTICAL ILLUSION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.