കണ്ണൂർ: കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന് തീയിട്ട കൊൽക്കത്ത സ്വദേശി പ്രസോൻ ജിത്ത് സിദ്ഗറിനെ സാക്ഷി തിരിച്ചറിഞ്ഞു. ഇന്നലെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് ബി.പി.സി.എൽ സെക്യൂരിറ്റി ജീവനക്കാരൻ പ്രസോനിനെ തിരിച്ചറിഞ്ഞത്.
മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ മുന്നിലായിരുന്നു തിരിച്ചറിയൽ പരേഡ് നടത്തിയത്. ഉച്ചക്ക് 2.30ന് ആരംഭിച്ച പരേഡ് ഒരു മണിക്കൂർ നീണ്ടു. കേസിലെ ഏക സാക്ഷിയാണ് ബി.പി.സി.എൽ സുരക്ഷ ജീവനക്കാരൻ. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 1.10നായിരുന്നു സംഭവം. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |