എം.ജി. സർവകലാശാല
തിരുവനന്തപുരം: എം.ജി. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം. കോന്നി (0468-2382280, 8547005074), പുതുപ്പള്ളി (8547005040), കടുത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), മറയൂർ (8547005072), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 257811, 8547005047) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്കാണ് പ്രവേശനം. നേരിട്ട് അഡ്മിഷൻ നടത്തുന്ന 50 ശതമാനം സീറ്റുകളിലേക്ക് www.ihrdadmissions.orgൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധങ്ങളും 1,000 രൂപ (എസ്.സി,എസ്.ടി 350 രൂപ) ഫീസ് അടച്ച വിവരങ്ങളും സഹിതം കോളേജിൽ നൽകണം. വിവരങ്ങൾക്ക് www.ihrd.ac.in.
കണ്ണൂർ സർവകലാശാല
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം. പട്ടുവം (0460-2206050, 8547005048), ചീമേനി (0467-2257541, 8547005052), കൂത്തുപറമ്പ് (0490-2362123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (04935-245484, 8547005060), നീലേശ്വരം (0467-2240911, 8547005068) ഇരിട്ടി (0490-2423044, 8547003404) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലാണ് പ്രവേശനം. കോളേജുകൾ നേരിട്ട് അഡ്മിഷൻ നടത്തുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈനായി (www.ihrdadmissions.org) അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധങ്ങളും 1,000 രൂപ (എസ്.സി, എസ്.ടി 350 രൂപ) ഫീസ് അടച്ച വിവരങ്ങളും സഹിതം പ്രവേശനം വേണ്ട കോളേജിൽ ലഭ്യമാക്കണം. ഓഫ് ലൈനായും അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ihrd.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |