കേരള സർവകലാശാല 2021 ഒക്‌ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി (പ്രയർ ടു 2011-12 അഡ്മിഷൻ) (ഫൈനൽ മേഴ്സിചാൻസ്/സപ്ലിമെന്ററി)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 19 വരെ അപേക്ഷിക്കാം.
ഐ.യു.സി.ജി.ഐ.എസ്.ടി ഡിപ്പാർട്ട്‌മെന്റ് ഒഫ് ജിയോളജി 2022 ഡിസംബറിൽ നടത്തിയ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി 2021-22 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫീസ്
15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എം.സി.ജെ/എം.എസ്.ഡബ്ല്യു/എം.എ.എച്ച്.ആർ.എം/എം.റ്റി.റ്റി.എം (റെഗുലർ - 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2021, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ 9 വരെ നീട്ടി. പിഴകൂടാതെ 9 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 11 വരെയും www.slcm.keralauniverstiy.ac.in മുഖേന അപേക്ഷിക്കാം. 2021, 2022 അഡ്മിഷൻ വിദ്യാർത്ഥികൾ സർവകലാശാലയുടെ മറ്റ് മാർഗങ്ങളിലൂടെ അടയ്ക്കുന്ന തുക പരിഗണിക്കില്ല. 2019, 2020 അഡ്മിഷൻ വിദ്യാർത്ഥികൾ exams.keralauniversitiy.ac.inലൂടെ രജിസ്‌ട്രേഷൻ നടത്തണം.
ടൈം ടേബിൾ
ഒന്നാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ (റെഗുലർ - 2022, ഇംപ്രൂവ്‌മെന്റ് - 2021, സപ്ലിമെന്ററി - 2019-21 അഡ്മിഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധന
2022 ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (മേഴ്സിചാൻസ് - 2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്കായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്/ഹാൾടിക്കറ്റുമായി 9 മുതൽ 17 വരെയുള്ള ദിനങ്ങളിൽ ഇ.ജെ മൂന്ന് സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |