SignIn
Kerala Kaumudi Online
Friday, 19 April 2024 12.34 PM IST

200ാം കുടുംബയോഗവും വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനവും

h

ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻസ്മാരക യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ ശാഖയിൽ ഡോക്ടർ പൽപ്പു സ്മാരക കുടുംബ യൂണിറ്റിന്റെ 200ാമത് യോഗവും വൈക്കം സത്യാഗ്രഹം ശതാബ്ദി സമ്മേളനവും ഡോക്ടർ പൽപ്പു അനുസ്മരണവും ചെയർമാൻ ചന്ദനച്ചോലവീട്ടിൽ സി.വി ദാസന്റെ വസതിയിൽ നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സി.വി. ദാസൻ അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ട്രെയിനർ കെ.പി. അജേഷ് ബോധവത്കരണ ക്ലാസെടുത്തു. ശാഖ പ്രസിഡന്റ്‌ പി.കെ.വേണുഗോപാൽ വിദ്യാഭ്യാസ അവാർഡുകളും ബ്രഹ്മമംഗലം മാധവൻ ട്രസ്റ്റ്‌ ചെയർമാൻ പി.എ. രാഘവൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ്‌ ഗൗതം സുരേഷ്ബാബു എന്നിവർ ചേർന്ന് പഠനോപകരണങ്ങളും വിതരണംചെയ്തു.

യോഗത്തിൽ വനിതാ സംഘം പ്രസിഡന്റ്‌ ജയ അനിൽ, സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ്‌ ബീനാ പ്രകാശൻ, ശാഖാ സെക്രട്ടറി വി.സി.സാബു, യൂണിയൻ കമ്മിറ്റി അംഗം അഡ്വ.പി.വി. സുരേന്ദ്രൻ, വിമല ശിവാനന്ദൻ, അമ്പിളി സനീഷ്, ജി.സോമൻ, ബിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.