ആറ്റിങ്ങൽ: കെ.എസ്.ഇ.ബിയുടെ പേരിൽ വ്യാജ സന്ദേശവും ബിൽ അടയ്ക്കാൻ നിർദ്ദേശവും ലഭിച്ചതായി പരാതി. കീഴാറ്റിങ്ങൽ സ്വദേശി വാസന്തിക്കാണ് 9901506850 എന്ന നമ്പരിൽ നിന്നും കഴിഞ്ഞ ദിവസം വൈകുന്നേരം ഫോണിൽ സന്ദേശം വന്നത്. കുടിശിക കാരണം ഇന്ന് രാത്രി വൈദ്യുതി ലൈൻ കട്ട് ചെയ്യുമെന്നായിരുന്നു സന്ദേശം. സംശയങ്ങൾക്ക് 7022696619 എന്ന കസ്റ്റമർ കെയർ നമ്പരും കൊടുത്തിരുന്നു. എന്നാൽ ബില്ല് നേരത്തെ അടച്ചിരുന്ന വാസന്തി കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ബിൽ അടച്ചിട്ടില്ലെന്നും ഉടൻ അവർ തരുന്ന നമ്പരിൽ പണം ഇടണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മ ആറ്റിങ്ങൽ കെ.എസ് ഇ.ബി ഓഫീസിൽ ബന്ധപ്പെട്ടു. അപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഇത്തരം സന്ദേശങ്ങൾ നിരവധി പേർക്ക് ലഭിച്ചതായും പറയപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |