SignIn
Kerala Kaumudi Online
Friday, 19 April 2024 1.15 PM IST

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച വാഹനങ്ങൾ പിടികൂടി

waste-management

വർക്കല: പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിക്കാനുപയോഗിക്കുന്ന വാഹനങ്ങൾ പിടികൂടി. മൈതാനം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശ്രീറാം ലക്ഷ്മി സ്റ്റോർ ഉടമ ഗുരുനാഥൻ, കണ്ണംബ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകട ഉടമ പ്രസാദ്, ഹെലിപ്പാഡിന് സമീപം സൈജാർ സൂപ്പർമാർക്കറ്റ് ഉടമ സഹജാദ് അൻസാരി എന്നിവരുടെ ഇരുചക്രവാഹനങ്ങളാണ് പിടിച്ചെടുത്തത്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ജെ.എച്ച്.ഐ അനീഷ്.എസ്, ആർ.വിശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, WASTE MANAGEMENT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.