ലണ്ടൻ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയ്‌ക്കുമേൽ സമ്പൂർണ ആധിപത്യം. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ആ നഷ്‌ടം തങ്ങളുടെ പ്രകടനത്തിൽ നികത്തുന്നതാണ് കണ്ടത്. തുടക്കത്തിലെ ഉസ്‌മാൻ ക്വാജ(0)യെ മടക്കിയയച്ച് സിറാജ് ഇന്ത്യയ്‌ക്ക് പ്രതീക്ഷ നൽകിയെങ്കിലും തുടർന്ന് വാർണർക്കൊപ്പം ലബുഷെയ്‌ൻ ചേർന്നതോടെ ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് തകർച്ചയെ മറികടന്ന് മികച്ചരീതിയിൽ തന്നെ മുന്നോട്ട് പോയി.
വ്യക്തിഗത സ്‌കോർ 43ൽ നിൽക്കെ ഷാർദ്ദുൽ ധാക്കൂറിന്റെ പന്തിൽ വാർണർ പുറത്തായി. പിന്നാലെ ലബുഷെയ്‌ൻ(28) ഷമിയുടെ പന്തിൽ ക്ളീൻ ബൗൾഡായി. അപ്പോൾ സ്കോർ 76 മാത്രം. എന്നാൽ തുടർന്ന് ട്രാവിസ് ഹെഡും സ്‌റ്റീവ് സ്‌മിത്തും അവരുടെ പ്രതിഭ തെളിയിക്കുകയായിരുന്നു. തനി ഏകദിന ടച്ചിൽ 22 ഫോറും ഒരു സിക്‌സറുമടക്കം ഹെഡ് 156 പന്തിൽ 146 റൺസോടെയും എന്നാൽ കടുത്ത ക്ഷമയോടെ 227 പന്തിൽ 95 റൺസുമായി സ്‌മിത്തും പുറത്താകാതെ നിൽക്കുകയാണ്. ആദ്യദിനം 85 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ ഓസീസ് 327 റൺസ് അടിച്ചുകൂട്ടി. രണ്ടാംദിനവും ഇതാവർത്തിച്ചാൽ ഇന്ത്യയ്‌ക്ക് കാര്യങ്ങൾ പ്രയാസകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |