SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.04 AM IST

അരമണിക്കൂർ മതി, മുടിയിലെ നരയും താരനുമെല്ലാം പമ്പകടക്കും, വീട്ടുമുറ്റത്തുള്ള ഈ ചെടികൾ കൊണ്ടുണ്ടാക്കാം ഒരു അത്ഭുതകൂട്ട്

hair

ഓരോ മനുഷ്യന്റെയും ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ് തലമുടിയുടെ ആരോഗ്യം. തലമുടിയിലെ പ്രശ്‌നങ്ങൾ നമ്മുടെ ആത്മവിശ്വാസത്തിന് വളരെ ആവശ്യമാണ്. തലമുടി സംരക്ഷണത്തിനും നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒരു പൂവാണ് ചെമ്പരത്തി. പൂവ് മാത്രമല്ല ചെടിയും സഹായകരമാണ്. എന്നാലും പൂക്കളുടെ ഉപയോഗം വളരെ ഗുണകരമാണ്.

ചെമ്പരത്തികൊണ്ടുള്ള കാച്ചിയ എണ്ണയും ചെമ്പരത്തിപ്പൂവ് ഉണക്കിയ എണ്ണയുമെല്ലാം കേശ സംരക്ഷണത്തിന് നല്ലതാണ്. ചെമ്പരത്തിപ്പൂവിന്റെ ഇതളിട്ട് തിളപ്പിച്ച വെള്ളം ദാഹശമനം നൽകുക മാത്രമല്ല ചർമ്മരോഗങ്ങൾക്കും ഉദരപ്രശ്‌നങ്ങൾക്കും പരിഹാരത്തിന് ഉചിതമാണ്. രക്തസമ്മർദ്ദവും ദഹന പ്രശ്‌നവുമൊക്കെ മാറ്റാൻ ചെമ്പരത്തിപ്പൂവിനറിയാം.

അതുപോലെ പരമപ്രധാനമാണ് തലയിലെ താരൻ അകറ്റാൻ ചെമ്പരത്തിയുടെ ഉപയോഗം. ചെമ്പരത്തി ഇല താരനെ പ്രതിരോധിക്കാൻ ഉത്തമമാണ്. ചെമ്പരത്തിയിലയും മൈലാഞ്ചി പൊടിയുമെടുത്ത് നന്നായി ചേർത്തുവയ്‌ക്കണം. ഇതിൽ അൽപം നാരങ്ങാനീരൊഴിച്ച് മുടിയിൽ താരന്റെ ശല്യമുള്ളയിടത്തും തലയോട്ടിയിലും പുരട്ടണം. ഇത് മിതമായി തേച്ചുപിടിപ്പിച്ചാൽ തലയിലെ എണ്ണമയവും മറ്റും അകറ്റി നിർത്തും. ഒരുമണിക്കൂറോളം തലയിൽ തേച്ച് പിടിപ്പിച്ച ശേഷം ഏതെങ്കിലും മികച്ച ക്ളെൻസർ ഉപയോഗിച്ച് കഴുകിനോക്കൂ. താരൻ പ്രശ്നത്തിൽ ക്രമേണ കുറയുന്നത് കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIBISCUS, OIL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.