തിരുവനന്തപുരം: പാലക്കാട് പൊലീസ് സൊസൈറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൺവെൻഷൻ നടത്തുന്നത് വിവാദത്തിൽ. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തുന്നതുപോലെ പൊലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിനായി പൊലീസ് സംഘടനാ നേതാക്കളെ ഉൾപ്പെടുത്തി കൺവെൻഷൻ വിളിച്ചതാണ് വിവാദത്തിലായത്. എട്ടിന് രാവിലെ 10ന് പാലക്കാട്ടെ ഒരു സ്വാകര്യ ഹാളിലാണ് കൺവെൻഷൻ.
സഹകരണ മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നത് മുന്നണി കൺവീനറും ചെയർമാനുമാണ്. കൺവെൻഷനിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു,പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി ഇ.വി പ്രദീപൻ എന്നിവർ സംസാരിക്കുമെന്നും ഇതിനായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കുന്നു. ജില്ലാ പൊലീസ് മേധാവിയുടേയോ സംസ്ഥാന മേധാവിയുടേയോ അനുമതിയില്ലാതെയാണ് കൺവെൻഷൻ വിളിച്ചതെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |