തിരുവനന്തപുരം : പട്ടം എസ്.യു.ടി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ മേധാവിയുമായ ഡോ.കെ.പി.പൗലോസ് രചിച്ച ആയുസിന്റെ കൈയൊപ്പുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. മന്ത്രി പി.രാജീവ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.എസ്.യുടി കോൺഫറൻസ് ഹാളിൽ നടന്നചടങ്ങിൽ ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.വി രാജശേഖരൻ നായർ, ഡോ.ജോൺ പണിക്കർ,കെ.ജി.അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. സൈന്ധവ ബുക്സാണ് പ്രസാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |