റോം : ഫ്രാൻസിസ് മാർപാപ്പയെ ഉദരശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെർണിയയെ തുടർന്ന് ഇന്നലെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസം ആശുപത്രിയിൽ തുടരുമെന്ന് വത്തിക്കാൻ വക്താവ് മിറ്റിയോ ബ്രൂണി അറിയിച്ചു. 86കാരനായ മാർപാപ്പ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. മാർച്ചിൽ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപാപ്പയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |