നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി എമ്പാർക്കേഷൻ പോയിന്റിൽ നിന്ന് ഹജ്ജ് കർമ്മത്തിനായി ഇന്ന് 413 ഹാജിമാർ മക്കയിലേക്ക് യാത്ര തിരിക്കും. രാവിലെ 11.30ന് യാത്ര തിരിക്കുന്ന സൗദി എയർലൈൻസ് എസ്.വി 3783 നമ്പർ വിമാനത്തിൽ 215 പുരുഷന്മാരും 198 സ്ത്രീകളുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. വൈകിട്ട് ഹാജി മാർക്കായി നടത്തിയ തസ്ക്കിയത്ത് ക്ലാസിന് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നേതൃത്വം നൽകി. ഇന്ന് രാവിലെ നടക്കുന്ന ദുആ സമ്മേളനത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പങ്കെടുക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |