SignIn
Kerala Kaumudi Online
Thursday, 25 April 2024 9.57 PM IST

500 രൂപ നോട്ട് പിൻവലിക്കും,​  2000 രൂപ നോട്ടിന് പകരം വരുന്നത് 1000 രൂപയുടെ നോട്ട്,​  പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ആർ ബി ഐ 

kk

ന്യൂഡൽഹി : കഴിഞ്ഞ മാസം 19ന് പിൻവലിച്ച 2000 രൂപ നോട്ടുകൾക്ക് പകരം ആയിരം രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കുമെന്ന പ്രചാരണങ്ങൾ തള്ളി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ആയിരം രൂപ നോട്ടുകൾ കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ഇത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അഞ്ചൂറു രൂപ നോട്ടുകൾ പിൻവലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകൾ പുനരവതരിപ്പിക്കാനോ റിസർവ് ബാങ്കിന് പദ്ധതിയില്ല. ദയവായി ഊഹോപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

അമ്പതു ശതമാനം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയെന്നും ഇവയ്ക്ക് 1.82 ലക്ഷം കോടി രൂപ മൂല്യമുണ്ടാകുമെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപയുടെ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ പ്രചാരത്തിലുണ്ടായിരുന്നത് 3.62 ലക്ഷം കോടിയോളം വരുന്ന രണ്ടായിരം രൂപ നോട്ടുകളാണെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ സെപ്തംബർ 30 വരെ മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, FINANCE, 2000 RS CURRENCY, RBI, SAKTHIKANTH DAS, SHAKTHIKANTH DAS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.