തിരുവനന്തപുരം: ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 138/2020) തസ്തികയിലേക്ക് 14,15,16 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം,എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546441.
അപ്പീൽ അളവെടുപ്പ്
ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1,എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 494/2019,496/2019,497/2019,498/2019)-തസ്തികകളുടെ ശാരീരിക അളവെടുപ്പിൽ അപ്പീലിലൂടെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 13ന് ഉച്ചയ്ക്ക് 3ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പുനരളവെടുപ്പ് നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഉച്ചയ്ക്ക് 1.30ന് മുമ്പ് ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
പുരാവസ്തു വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 506/2021) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13,14 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ:04712546418.
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി. (ജൂനിയർ) മാത്സ് (കാറ്റഗറി നമ്പർ 739/2021) തസ്തികയുടെ ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് (പി.സി.എൻ.) ലഭിച്ചിട്ടില്ലാത്തവർക്കായി 15ന് രാവിലെ 10.30ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. വിശദവിവരങ്ങൾക്ക്: 0471 2546439.
ഒ.എം.ആർ പരീക്ഷ
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ മോട്ടോർ മെക്കാനിക്ക് (കാറ്റഗറി നമ്പർ 398/2020, 224/2021) തസ്തികയിലേക്ക് 14ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1,ഓവർസിയർ ഗ്രേഡ് 2,എൻജിനിയറിംഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 247/2021,304/2021) തസ്തികയിലേക്ക് 15ന് രാവിലെ 7.15 മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ),(കാറ്റഗറി നമ്പർ 208/2021),കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 318/2022),വിവിധ എൻ.സി.എ. ഒഴിവ് (കാറ്റഗറി നമ്പർ 338/2022,339/2022,340/2022),വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 678/2022) തസ്തികയിലേക്ക് 16ന് രാവിലെ 7.15മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
എറണാകുളം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഡീസൽ മെക്കാനിക്),(കാറ്റഗറി നമ്പർ 761/2021) തസ്തികയിലേക്ക് 16ന് രാവിലെ 7.15മുതൽ 9.15വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വകുപ്പുതല വാചാപരീക്ഷ
2023 ജനുവരിയിലെ വകുപ്പുതല പരീക്ഷയോടനുബന്ധിച്ച് കാഴ്ചപരിമിതിയുള്ള ഉദ്യോഗസ്ഥർക്കായുള്ള വാചാപരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം,എറണാകുളം മേഖലയിലെ ഉദ്യോഗസ്ഥർക്കായി 15ന് ഉച്ചയ്ക്ക് 1ന് പി.എസ്.സി. ആസ്ഥാന ഓഫീസ്,എറണാകുളം മേഖലാ ഓഫീസ് എന്നിവിടങ്ങളിലും കോഴിക്കോട് മേഖലയിലെ ഉദ്യോഗസ്ഥർക്ക് 22ന് ഉച്ചയ്ക്ക് 1ന് പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിലും വാചാപരീക്ഷ നടത്തും. 10നകം മെമ്മോ ലഭിക്കാത്തവർ വകുപ്പുതല വിഭാഗം ജോയിന്റ് സെക്രട്ടറിയെ അറിയിക്കണം. ഫോൺ:0471 2546303.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |