പുൽപ്പള്ളി: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായി. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ആനപ്പാറ താഴേത്തടത്തു
റീജോ (അഗസ്റ്റിൻ ജോസ് ) (32)നെ പുൽപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്റർ അദ്ധ്യാപകനായ ഇയാൾ ട്യൂഷൻ സെന്ററിൽ വച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ സമാന സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണനേരിടുകയാണ്. വീണ്ടും സമാന സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതിനാൽ നേരത്തെയുള്ള കേസിൽ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |