തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർച്ച ചെയ്ത രണ്ടംഗ സംഘം പിടിയിൽ. കൊട്ടാരക്കര ഏഴുകോൺ കിടക്കിടം സ്വദേശി അഭിലാഷ് (29), കാസർകോട് ഉപ്പള മുസോടി ശാരദാ നഗറിലെ കിരൺ (22) എന്നിവരാണ് കവർച്ച നടത്തിയതായി തെളിഞ്ഞത്. മടക്കാട്ടെ മംഗര ഹൗസിൽ എം.സി മോൻസന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇരി ക്കൂർ കല്ലുവയൽ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താൻ കുന്നേൽ ബെന്നി ജോസഫിന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ഇവർ രണ്ട് പേരും പിടിയിലായിരുന്നു. കഴിഞ്ഞ 21ന് രാവിലെ 8.15നും 9.30നും ഇടയിലായി രുന്നു വീട് കുത്തിത്തുറന്ന് രണ്ടര പവൻ സ്വർണവും 20,000രൂപയും കവർച്ചയ്തത്. കവർച്ചക്കാരുടെ സി.സി. ടി.വി ദൃശ്യം ലഭിച്ചിരുന്നു. ഇവരാണ് മടക്കാടെ കവർച്ചക്ക് പിറകിലും എന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ യദു കൃഷ്ണൻ അറസ്റ്റ് രേഖപ്പെടുത്തി. കവർച്ച ചെയ്ത സ്വർണ്ണാഭ രണം കർണാടകയിലാണ് വിറ്റതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഇതേത്തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിൽ പ്രതി കളുമായി പൊലീസ് സംഘം കർണാടകയിലേക്ക് പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |