ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 709 പരാതികളിൽ 454 എണ്ണം തീർപ്പാക്കി. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ കൃഷി മന്ത്രി പി. പ്രസാദ് നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. പൊതുജനത്തിന് നേരിട്ട് എത്തി പരാതികൾ സമർപ്പിക്കുന്നതിനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. പുതിയതായി ലഭിച്ച 935 അപേക്ഷകളിൽ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |