SignIn
Kerala Kaumudi Online
Thursday, 25 April 2024 9.45 AM IST

'മധുരവനം' പദ്ധതി സ്‌കൂൾതല ഉദ്ഘാടനം

കരിമണ്ണൂർ : സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനാഘോഷം നടത്തി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൺ ആക്കക്കാട്ട് ഉദ്ഘാടനം ചെയ്തു.സ്റ്റുഡന്റ് പൊലീസ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന 'മധുരവനം' പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം എസ്‌.ഐ ബിജു ജേക്കബ് നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ബിസോയ് ജോർജ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സീനിയർ ടീച്ചർ മേരി പോൾ നന്ദിയും പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധി ലിസിയ ജയ്‌സൺ പരിസ്ഥിതി ദിന സന്ദേശം നൽകി. എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ പി. കെ. മുഹമ്മദ് അനസ്, കരിമണ്ണൂർ ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ നീനു ജോസ് എന്നിവർ പ്രസംഗിച്ചു.മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശ ഗാനം അവതരിപ്പിച്ചു.കരിമണ്ണൂർ സ്‌കൂൾ മൈതാനത്തിനു ചുറ്റും ഫലവൃക്ഷ തൈകളും തണൽ മരങ്ങളും വച്ചുപിടിപ്പിക്കുന്ന 'നാട്ടുപച്ച' പദ്ധതിയുടെ ഭാഗമായി കൂടുതൽ തൈകൾ വിവിധ യൂണിഫോം സംഘടനകളുടെ നേതൃത്വത്തിൽ നട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.