ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സന്യസ്ത ശിഷ്യന്മാരിൽ ശ്രദ്ധേയനും കൂർക്കഞ്ചേരി സിദ്ധവൈദ്യാശ്രമം സ്ഥാപകനുമായിരുന്ന രാമാനന്ദ സ്വാമികളുടെ 67-ാമത് സമാധി ദിനമാണ് ജൂൺ 9. ഗുരുദേവന്റെ വിദ്യാഭ്യാസ സന്ദേശം പ്രയോഗത്തിൽ വരുത്താൻ മുൻനിരയിൽ നിന്ന സ്വാമികളുടെ മഹത്തായ സംഭാവനകളാണ് തൃശൂർ കണിമംഗലത്തെ സ്കൂളുകൾ.
പെരിങ്ങോട്ടുകരയിലെ പ്രശസ്തമായ തച്ചപ്പിള്ളി കുടുംബത്തിലായിരുന്നു ജനനം. ഗുരുദേവൻ രൂപം നൽകിയ ശ്രീനാരായണധർമ്മസംഘത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു . ഗുരുവിന്റെ സിലോൺ യാത്രയിൽ രാമാനന്ദസ്വാമികളും ഒപ്പമുണ്ടായിരുന്നു. വൈദ്യവും വിദ്യയും ജീവിതത്തിൽ ഒന്നിപ്പിച്ച് ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കുന്നതിനും പ്രയോഗത്തിൽ വരുത്തുന്നതിനും ആയുസും വപുസും സമർപ്പിച്ച സ്വാമികളുടെ സമാധിദിനത്തിൽ കൂർക്കഞ്ചേരി രാമാനന്ദാശ്രമത്തിൽ രാവിലെ പ്രത്യേക പൂജകളും പ്രാർത്ഥനയും നടക്കും. ഇതിനോടനുബന്ധിച്ച് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം ടി എൻ പ്രതാപൻ എം. പി.ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |