ലണ്ടൻ: ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാജിയോയുടെ സി.ഇ.ഒ സർ ഇവാൻ മെനെസെസ് (64) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഈമാസം അവസാനം വിരമിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പൂനെയിൽ നിന്നുള്ള ഐ.ഐ.എം ബിരുദധാരിയായ ഇവാൻ 1981ൽ നെസ്ലെയിൽ നിന്നാണ് മാനേജ്മെന്റ് കരിയർ ആരംഭിക്കുന്നത്. ഗിന്നസ്, ജോണി വാക്കർ വിസ്കി, സ്മിർനോഫ് വോഡ്ക, ക്യാപ്റ്റൻ മോർഗൻ റം തുടങ്ങിയ പ്രശസ്ത മദ്യ ബ്രാൻഡുകളെല്ലാം ഡിയാജിയോ കമ്പനിയുടേതാണ്.
ഗിന്നസിന്റെയും ഗ്രാൻഡ് മെട്രോപൊളിറ്റന്റെയും ലയനത്തിലൂടെ 1997-ൽ കമ്പനി രൂപീകരിച്ചതിന് ശേഷം മെനെസെസ് ഡിയാജിയോയിൽ എത്തി. 2013 ജൂലൈയിലാണ് അദ്ദേഹം ഡിയാജിയോ സി.ഇ.ഒ ആയി നിയമിതനായത്. ഇതിന് മുമ്പ്, ഡിയാജിയോയിൽ വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ലാറ്റിൻ അമേരിക്ക ആൻഡ് കരീബിയൻ ചെയർമാൻ, ഏഷ്യാ പസഫിക് ചെയർമാൻ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
ബ്രാൻഡ് വില്പ കുത്തനെ വളർത്തിയതിലും കമ്പനിയെ നയിക്കുന്നതിലും മെനെസെസ് കഴിവ് തെളിയിച്ചിരുന്നു.
ഡിയാജിയോയിൽ ചേരുന്നതിന് മുമ്പ്, നെസ്ലെ, ബൂസ് അലൻ ഹാമിൽട്ടൺ, വേൾപൂൾ എന്നീ കമ്പനികളിൽ പ്രവർത്തിച്ചു.
കൗൺസിൽ ഒഫ് സ്കോച്ച് വിസ്കി അസോസിയേഷന്റെ ചെയർമാനുമായിരുന്നു ഇവാൻ മെനെസെസ്. അദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഡിയാജിയോയുടെ ഇടക്കാല സി.ഇ.ഒ ആയി ഡെബ്രാ ക്രൂ വിനെ അദ്ദേഹം തിരഞ്ഞെടുത്തിരുന്നു. ജൂലൈ ഒന്നിന് ഇവർ സ്ഥാനമേൽക്കാനിരിക്കേയാണ് മെനെസെസ് വിട പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |