SignIn
Kerala Kaumudi Online
Thursday, 25 April 2024 6.30 AM IST

സോളാർ വാട്ടർ ഹീറ്ററുകളുടെ പുതിയ ശ്രേണിയുമായി ഹൈക്കൺ

hykon

കൊച്ചി: മൂന്ന് പതിറ്റാണ്ടിലധികം സേവനപാരമ്പര്യമുള്ള ഹൈക്കൺ ഇന്ത്യ ലിമിറ്റഡ് സോളാർ വാട്ടർ ഹീറ്റർ മോഡലുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. പുതിയ പ്ലൂട്ടോ പ്ലസ് വാട്ടർ ഹീറ്ററുകൾക്ക് 15,970 രൂപ മുതലാണ് വില വരുന്നത്. ഗുണനിലവാരത്തിൽ മുൻനിരയിലുള്ള ഇവ മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് വിപണിയിലെത്തിയിരിക്കുന്നത്. സോളാർ വാട്ടർ ഹീറ്ററിന് കൂടുതൽ ലൈഫ് നൽകുന്ന വെൽഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന കാര്യക്ഷമതയുള്ള ത്രീ-ലെയർ വാക്വം ട്യൂബുകളാണ് ഇതിനുള്ളത്. തുരുമ്പെടുക്കാത്തതും ദീർഘകാലം നിലനിൽക്കുന്നതുമാണിത്. മികച്ച ഇൻസുലേഷൻ ഉള്ളതിനാൽ വെള്ളം ചൂടാറാതെ കൂടുതൽ നേരം ലഭിക്കും.

ഹൈക്കണിന്റെ പ്രീമിയം മോഡൽ സോളാർ വാട്ടർ ഹീറ്ററുകൾ,​ ഹൈക്കോൺ ജുപ്പീറ്റർ ഏത് തരത്തിലുള്ള വെള്ളത്തിലും ഉപയോഗിക്കാം. കുഴൽക്കിണർ വെള്ളം, കായൽ പ്രദേശം, കടൽത്തീരങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഹൈക്കോൺ ജൂപ്പിറ്റർ ഉപയോഗിക്കാവുന്നതാണ്.
പ്ലൂട്ടോ, മൂൺ, ജുപ്പീറ്റർ, ടർബോ-ഡി എന്നിങ്ങനെയാണ് പുതിയ മോഡൽ സോളാർ വാട്ടർ ഹീറ്ററുകളുടെ പേര്.

ഊർജ്ജ ബില്ലുകളിൽ ലാഭം നേടാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കഴിയും. വൈദ്യുതി ഇല്ലാത്തപ്പോൾ പോലും ചൂടുള്ള വെള്ളം ലഭിക്കും. ഉദ്ഘാടന ഓഫർ നേടാൻ 9020 121 121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.