തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമപ്രവർത്തകനും കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന എൻ.രാമചന്ദ്രന്റെ ഒൻപതാം ചരമ വാർഷികത്തോടനുബന്ധിച്ച് എൻ.രാമചന്ദ്രൻ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ് ക്ലബ് ടി.എൻ.ജി ഹാളിൽ മുൻ എം.എൽ.എ ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷനാകും.
തിരുവനന്തപുരം പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസത്തിൽ നിന്ന് 2021-22 വർഷത്തിൽ ഒന്നാം റാങ്കോടെ പാസായ യു.അരുന്ധതിക്ക് എൻ.രാമചന്ദ്രന്റെ സ്മരണാർത്ഥമുള്ള അവാർഡ് ഡോ. ജോർജ് ഓണക്കൂർ സമ്മാനിക്കും. കാസർകോട് സ്വദേശിയായ അരുന്ധതി എൻജിനിയറിംഗ് ബിരുദധാരിയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് റിട്ട. മാനേജർ പി.ദിവാകരന്റെയും കാസർകോട് പടനെക്കാട് എസ്.എൻ.എ.യു.പി സ്കൂൾ അദ്ധ്യാപിക യു. പ്രീതയുടെയും മകളാണ്.
ചടങ്ങിൽ ഫൗണ്ടേഷൻ സെക്രട്ടറി പി.പി.ജയിംസ്, സി.ദിവാകരൻ, ഷിബുബേബി ജോൺ, കായിക്കര ബാബു, ബാബു ദിവാകരൻ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |