കോഴിക്കോട്: എ.ബി.വി.പി സംസ്ഥാന പഠന ശിബിരം ഇന്നുമുതൽ കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ സഹ സംഘടനാ സെക്രട്ടറി എസ്. ബാലകൃഷ്ണ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പഠന ശിബിരത്തിൽ 182 പ്രതിനിധികൾ പങ്കെടുക്കും. എ.ബി.വി.പിയുടെ 75ാം വർഷവുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളെപ്പറ്റി തീരുമാനിക്കും. 11ന് വൈകിട്ട് അഞ്ചിന് ശിബിരം സമാപിക്കും.
വാർത്താസമ്മേളനത്തിൽ എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എൻ.സി.ടി. ശ്രീഹരി, ദേശീയ നിർവാഹക സമിതിയംഗം അമൽ മനോജ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അനഘ പി. ഗീരിഷ്, ജില്ലാ സെക്രട്ടറി യു.പി. പ്രണവ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |