ഗോവ (രാജ്ഭവൻ): ഗോവ രാജ്ഭവൻ കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന പ്രഥമ ജാക്ക് ഫ്രൂട്ട് ഫെസ്റ്റിവൽ നാളെ രാവിലെ 12 മണിക്ക് തെലുങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്യും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. ബീഹാർ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യാതിഥിയായിരിക്കും. ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാഡർ, ഗോവ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ മേനോൻ, ജോർജ് കുളങ്ങര എന്നിവർ പ്രസംഗിക്കും. ഇതോടനുബന്ധിച്ച് രാജ്ഭവൻ ദർബാർ ഹാളിൽ വിവിധതരം ചക്ക ഉത്പ്പന്നങ്ങളുടെ പ്രദർശനവും ചക്കയ്ക്ക് പ്രാമുഖ്യം നൽകുന്ന സദ്യയും ഉണ്ടായിരിക്കും. ഗോവയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് ചടങ്ങിൽ സൗജന്യമായി പ്ലാവിൻ തൈകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |