ആലപ്പുഴ : സംസ്ഥാന വനിത കമ്മീഷൻ അംഗം വി.ആർ.മഹിളാമണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 92 പരാതികൾ പരിഗണിച്ചു. 35 കേസുകൾ തീർപ്പാക്കുകയും 10 എണ്ണത്തിൽ പൊലീസിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ബാക്കി 47 കേസുകൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. ദമ്പതികൾ തമ്മിലുള്ള പ്രശ്‌നം, വയസ്സായ അമ്മയെ മക്കൾ സംരക്ഷിക്കാൻ തയ്യാറാകാത്തത്, സ്വത്ത് തർക്കം തുടങ്ങിയ പരാതികളായിരുന്നു കൂടുതലും. അഡ്വ.ജിനു എബ്രഹാം, അഡ്വ.രേഷ്മ ദിലീപ്, അഡ്വ.അംബിക ഖാൻ തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |