ഡെറാഡൂൺ : ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനെ 129 റൺസിന് തോൽപ്പിച്ച് കേരളം ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 247 റൺസിന് ആൾഒൗട്ടായപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹിക്ക് 118 റൺസേ നേടാനായുള്ളൂ.കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീൻ (56), രോഹൻ എസ്.കുന്നുമ്മൽ (63) എന്നിവർ അർദ്ധസെഞ്ച്വറികൾ നേടി. അബ്ദുൽ ബാസിത്ത് മൂന്ന് വിക്കറ്റും പി.കെ മിഥുൻ രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |