പാരീസ് : ഫ്രാൻസിലെ അനസി പട്ടണത്തിൽ നടന്ന കത്തിയാക്രമണത്തിൽ നാല് കുട്ടികളടക്കം ആറ് പേർക്ക് പരിക്ക്. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സംഭവം. നഗരത്തിലെ പാർക്കിലുണ്ടായിരുന്ന കുട്ടികൾക്ക് നേരെ കത്തിയുമായെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. പ്രതിയെ ഉടൻ തന്നെ പൊലീസ് പിടികൂടിയതിനാൽ അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. 31കാരനായ ഇയാൾ സിറിയൻ അഭയാർത്ഥിയാണെന്നാണ് വിവരം. ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. പരിക്കേറ്റ കുട്ടികളിൽ ഒരാൾക്ക് 22 മാസം മാത്രമാണ് പ്രായമെന്നും എല്ലാവരും അപകടനില തരണം ചെയ്തെന്നും അധികൃതർ അറിയിച്ചു. അതേ സമയം, ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമിക്ക് ഭീകര ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |