SignIn
Kerala Kaumudi Online
Friday, 19 April 2024 5.39 AM IST

299 രൂപയ്ക്ക് പ്രതിമാസം 3000 ജിബി, ആകർഷകമായ ഓഫറുകൾ വേറെയും; രണ്ട് ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്ന് ലഭിച്ചത് ആയിരത്തിനടുത്ത് കെ ഫോൺ അപേക്ഷകൾ

kfon

ആലപ്പുഴ: കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത കെ.ഫോൺ പദ്ധതിയിൽ ജില്ലയിൽ ഇന്റർനെറ്റ് കണക്ഷനായി രണ്ട് ദിവസത്തിനകം അപേക്ഷിച്ചത് 811 പേർ. കെ.ഫോൺ. ഇൻ( KFONE.IN) സൈറ്റും ഫോണിലെ പ്ളേസ്റ്റോർ ആപ്ളിക്കേഷനും മുഖാന്തിരം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരാണിത്.

ഓൺലൈൻ അപേക്ഷകളിൽ പരിശോധനയും നടപടികളും പൂർത്തിയാക്കിയശേഷം കണക്ഷനുകൾ ലഭ്യമാക്കാനാണ് തീരുമാനം. ജില്ലയിലെ 9 നിയമസഭാ മണ്ഡലങ്ങളിലായി 900 മുൻഗണനാവിഭാഗം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കേരള വിഷന്റെ സഹായത്തോടെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26 വരെ തദ്ദേശ സ്ഥാപനങ്ങൾ കൈമാറിയ മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ പട്ടികയാണ് കൈമാറിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുള്ള കുടുംബങ്ങൾക്കാണ് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്നത്. ദിവസം 15 എം.ബി പെർ സെക്കൻഡ് വേഗത്തിൽ 1.5 ജി.ബിയാണ് ഇവർക്ക് ലഭിക്കുക. വീടുകളിൽ നെറ്റ് കണക്ഷനായുള്ള വൈഫൈ മോഡം ഉൾപ്പെടെ തികച്ചും സൗജന്യമാണ് സേവനം.

299 രൂപ മിനിമം പ്ളാൻ

മുൻഗണനേതര വിഭാഗങ്ങൾക്കായി കെ.ഫോൺ നിരവധി പ്ളാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപയ്ക്ക് പ്രതിമാസം 3000 ജി.ബി ലഭിക്കുന്നതാണ് മിനിമം പ്ളാൻ. നാല് കമ്പ്യൂട്ടറുകളിൽ നെറ്റ് ഉപയോഗത്തിന് പര്യാപ്തമായ വൈഫൈ മോഡം സഹിതമാകും കണക്ഷൻ. അടുത്തഘട്ട പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ഡിവൈസുകളെ ബന്ധിപ്പിക്കാൻ ശേഷിയുള്ള മോഡം ലഭ്യമാക്കും. മെച്ചപ്പെട്ട മോഡം ആവശ്യമാണെന്ന് കണ്ടാൽ വീട്ടുകാർക്കോ സ്ഥാപനങ്ങൾക്കോ വാങ്ങി സ്ഥാപിക്കാം. ഈ പണം റീഫണ്ട് ചെയ്ത് നൽകാൻ ആലോചനയുണ്ട്.

കുട്ടനാട്, പാതിരപ്പള്ളി, ചേർത്തല , അരൂർ മേഖലകളിൽ വൈകും

ദേശീയപാതയും എ.സി റോഡുമുൾപ്പെടെ റോഡുകളിലെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ കെ.ഫോൺ ഇന്റർനെറ്റ് കേബിളുകൾ സ്ഥാപിക്കുന്നതിലുണ്ടാകുന്ന കാലതാമസം ജില്ലയിലെ കുട്ടനാട്, പാതിരപ്പള്ളി, ചേർത്തല , അരൂർ മേഖലകളെ കെ.ഫോണിൽ ബന്ധിപ്പിക്കുന്നത് വൈകിക്കും. ചേർത്തലയിൽ സബ് സ്റ്റേഷന് സമീപം റെയിൽവെ ലൈൻ മുറിച്ച് കടക്കുന്നതിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്. ഇതൊഴികെ ജില്ലയിലെ 17 പോയിന്റ് ഓഫ് പ്രസന്റ്സ് (പി.ഒ.പി ) മേഖലകളിലും കെ.ഫോൺ ഇന്റർ നെറ്റ് ശൃംഖല സ്ഥാപിതമായിക്കഴിഞ്ഞു. 1630 സർക്കാർ ഓഫീസുകളിലും കെഫോൺ ഉപകരണങ്ങളും സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

പുന്നപ്രയാണ് കോർ പോർട്ട്

ജില്ലയിലെ കെ ഫോൺ നെറ്റ് വർക്കിന്റെ കോർ പോർട്ട് പുന്നപ്രയാണ്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലുമായി 14 കോർ പോർ‌ട്ടുകളാണുള്ളത്. ഇവിടെനിന്നാണ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേക്കുമുള്ള ഇന്റർനെറ്റ് ശൃംഖല കടന്നുപോകുന്നത്.

ജില്ലയിലെ പി.ഒ.പികൾ

ഓച്ചിറ, കായംകുളം,വള്ളികുന്നം, കറ്റാനം, എസ്.എൽപുരം, തൈക്കാട്ടുശേരി, കുത്തിയതോട്, ചേർത്തല, പാതിരപ്പള്ളി, ആലപ്പുഴ, കുട്ടനാട്. അരൂർ, ചെല്ലാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, KFON
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.