SignIn
Kerala Kaumudi Online
Tuesday, 26 September 2023 2.11 AM IST

ഡാൻസ് പാർട്ടി പൂർത്തിയായി 

v

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി ചിത്രീകരണം പൂർത്തിയായി. ഡാൻസും മ്യൂസിക്കുമൊക്കെയായി ജീവിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് നിർമ്മാണം. പ്രയാഗ മാർട്ടിൻ, ലെന, സാജു നവോദയ, നാരായണൻകുട്ടി, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, ഗോപാൽജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റ് താരങ്ങൾ. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണം പകരുന്നു.ബിനു കുര്യൻ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. പി.ആർ. ഒ എ. എസ് ദിനേശ്.





അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.