SignIn
Kerala Kaumudi Online
Friday, 19 April 2024 3.49 PM IST

ഓണത്തിനു മുൻപേ മോഹൻലാൽ

f

ഇത്തവണയും ഓണം റിലീസായി മോഹൻലാൽ ചിത്രം എത്തില്ല. എന്നാൽ ആഗസ്റ്റ് 10ന് എത്തുന്ന രജനികാന്ത് ചിത്രം ജയിലറിൽ മോഹൻലാൽ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. മോഹൻലാലും രജനികാന്തും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ജയിലറിന്റെ പ്രത്യേകത. 2019 ൽ സൂര്യ ചിത്രം കാപ്പാനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ്. ജയിലറിൽ പ്രതിനായക വേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ ഓണക്കാലത്തിന് ആവേശം പകരാൻ ജയിലറിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകൻ നെൽസൻ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി എന്റർടെയ്നറാണ് ജയിലർ. ജയിലറിൽ മലയാളി താരം വിനായകനും പ്രത്യക്ഷപ്പെടുന്നുണ്ട്. തമന്ന ആണ് നായിക. രമ്യ കൃഷ്ണൻ,​ ശിവ് രാജ്കുമാർ,​ ജാക്കി ഷ്റോഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ ജയിലർ വിതരണം ചെയ്യുന്നത്. അതേസമയം മോഹൻലാലിന്റെ മലയാള ചിത്രത്തിനു വേണ്ടി ആരാധകർക്ക് ക്രിസ്മസ് വരെ കാത്തിരിക്കണം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായാണ് ഒന്നിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.