കൊച്ചി: ആസ്റ്റർ മെഡ്സിറ്റി സംഘടിപ്പിക്കുന്ന അത്യാഹിത ചികിത്സ അന്താരാഷ്ട്ര സമ്മേളനം 16 മുതൽ 18 വരെ കൊച്ചിയിലെ നിഹാര റിസോർട്ടിൽ നടക്കും. മഹാരാഷ്ട്രയിൽ നിന്നുള്ള മാഗ്സസേ അവാർഡ് ജേതാവ് ഡോ. പ്രകാശ് ബാബ ആംതെ ഉദ്ഘാടനം ചെയ്യും.
എമർജെൻസ് 2023 എന്ന പരിപാടിയിൽ പ്രഗത്ഭ ഡോക്ടർമാർ അത്യാഹിത വിഭാഗത്തിൽ യുവ ഡോക്ടർമാർക്ക് പരിശീലനം നൽകും. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി 500 പേർ പങ്കെടുക്കുമെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ അത്യാഹിത വിഭാഗം ലീഡ് കൺസൽട്ടൻറ് ഡോ. ജോൺസൻ കെ വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |