SignIn
Kerala Kaumudi Online
Thursday, 28 March 2024 11.53 PM IST

പ്രോട്ടീൻ, പോഷക ഉത്പന്നങ്ങളുമായി സിന്തൈറ്റ്

viju
സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ പി. ഫുഡ്സ് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, പിഫുഡ്‌സ് ഡയറക്ടർ ജോ ഫെൻ എന്നിവർ വിപണിയിലിറക്കുന്നു

കൊച്ചി: മൂല്യവർദ്ധിത സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിക്കാരായ സിന്തൈറ്റ് ഇൻഡസ്ട്രീസ് സസ്യാധിഷ്ഠിത പോഷകങ്ങളുടെയും പ്രോട്ടീനുകളുടെയും ഉത്പാദന, വിപണനരംഗത്തേക്ക് കടക്കുന്നു. പി ഫുഡ്‌സ് എന്ന കമ്പനിയിലൂടെയാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കിയത്.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, അമേരിക്കൻ കമ്പനിയായ പിമെഡ്‌സ് എന്നിവയുമായി ചേർന്ന സംയുക്തസംരംഭമാണ് പി ഫുഡ്‌സ്. പാലിന് പകരമുള്ള സസ്യാധിഷ്ഠിത ഉത്പന്നം ജസ്റ്റ് പ്ലാന്റസ് ബ്രാൻഡിലും പ്രോട്ടീൻ ഹെൽത്ത് ഡ്രിങ്ക് പൗഡർ പ്ലോട്ടീൻ എന്ന ബ്രാൻഡിലും വിപണിയിലെത്തി. കടയിരുപ്പിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, പി ഫുഡ്‌സ് ഡയറക്ടർ ജോ ഫെൻ തുടങ്ങിയവർ പങ്കെടുത്തു.

ഓൺലൈനിൽ ലഭ്യം

പാലിനും പാലുത്പന്നങ്ങൾക്കും പകരം ആരോഗ്യപ്രദവും പരിസ്ഥിതി സൗഹൃദവും സസ്യാധിഷ്ഠിത ബദലുകൾ വികസിപ്പിക്കുകയാണ് പി ഫുഡ്‌സിന്റെ ലക്ഷ്യമെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു. തുടക്കത്തിൽ ആമസോണിലും ബിഗ് ബാസ്കറ്റിലുമാണ് ഉത്പന്നങ്ങൾ ലഭിക്കുകെന്ന് അജു ജേക്കബ് പറഞ്ഞു.

പ്രത്യേകതകൾ

ചായ, കാപ്പി, ഹോട്ട് ചോക്‌ളേറ്റ് എന്നിവയിൽ ഉപയോഗിക്കാവുന്നതാണ് ജസ്റ്റ് പ്ലാന്റ്‌സ്. കാത്സ്യം, വൈറ്റമിൻ ഡി, ബി12 എന്നിവ ചേർത്തിട്ടുണ്ട്. ഒരു ലിറ്ററിന്റെയും 200 മില്ലി ലിറ്ററിന്റെയും ടെട്രാ പാക്കുകളിൽ ലഭിക്കും. പയറിലും പരിപ്പിലും അടങ്ങിയ ഒമ്പത് തരം അമിനോ ആസിഡുകൾ ഒന്നിച്ചു ലഭ്യമാകുന്ന സസ്യപോഷക മിശ്രിതമാണ് 'പ്ലോട്ടീൻ'. പതിനഞ്ച് ഗ്രാമിന്റെ സാഷേകളിൽ ലഭിക്കും. വെൻഡിംഗ് മെഷീനിലൂടെ ചായയും കാപ്പിയും വിതരണം ചെയ്യുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.