SignIn
Kerala Kaumudi Online
Thursday, 25 April 2024 9.11 AM IST

പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനുമായി ഫെഡറൽ ബാങ്ക്

federal-bank

കൊച്ചി: ഫെഡറൽ ബാങ്കും ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസും ചേർന്ന് പുതിയ ഇൻഷ്വറൻസ് പദ്ധതിയായ പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാൻ അവതരിപ്പിച്ചു. സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ നൽകുകയും ചെയ്യുന്ന ഈ പദ്ധതി കുടുംബത്തെ സുരക്ഷിതമാക്കുകയും വരുമാനം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണെന്ന് എജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സി.എം.ഒയും പ്രൊഡക്ട് വിഭാഗം മേധാവിയുമായ കാർത്തിക് രാമൻ പറഞ്ഞു.

ഫെഡറൽ ബാങ്ക് ഇടപാടുകാർക്കു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാനെന്ന് ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.

പോളിസി ഉടമയ്ക്ക് പങ്കാളിയെ കൂടി ഉൾപ്പെടുത്താനുള്ള അവസരം, കാലാവധി പൂർത്തിയാകുന്നതോടെ പ്രീമിയം അലോക്കേഷൻ ചാർജ് ഉൾപ്പെടെയുള്ള എല്ലാ ചാർജുകളും തിരികെ നൽകുക തുടങ്ങിയ സവിശേഷതകൾ കൂടി ഈ പ്ലാനിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.