വൈപ്പിൻ: വീട് നിലംപതിച്ച് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മുട്ടുത്തറ ശശിയെയാണ് (59) പരിക്കുകളോടെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ പുലർച്ചെ 5നാണ് സംഭവം. ഓട് മേഞ്ഞ് സിമന്റ് കട്ടകൾ കൊണ്ട് നിർമ്മിച്ച വീടാണ് തകർന്ന് നിലംപൊത്തിയത്. വീട്ടിൽ ശശി തനിച്ചായിരുന്നു താമസിച്ചിരുന്നത്. അപകടസമയത്ത് വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു ശശി. ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോൾ വീടിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഓടും സിമന്റ് കട്ടകളും നീക്കിയാണ് ശശിയെ പുറത്തെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |