കളമശേരി: ഏലൂർ നഗരസഭയിൽ 3000 കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതിയുടെ പട്ടികയ്ക്ക് അംഗീകാരം. പദ്ധതി പ്രകാരം ദിവസം 500 ലിറ്റർ കുടിവെള്ളം വിതരണം ചെയ്യും.
സുപ്രീം കോടതി മോണിറ്ററിംഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം 1,2,3,4,5,6, 29, 30, 31 എന്നീ വാർഡുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ പട്ടികയിലും തുകയിലും വന്നിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിന് 15 മുതൽ ജൂലായ് 7 വരെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും. നഗരസഭാ ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ ടി.എം. ഷെനിൻ, പി.എ. ഷെരീഫ്, പി.എം. അയൂബ്, എസ്. ഷാജി, എൻവയോൺമെന്റൽ എൻജിനിയർ എം.എൻ. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |