ഭുവനേശ്വർ: ഒഡിഷയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീപിടിത്തമുണ്ടായി. ദുർഗ് പുരി എക്‌സ്‌പ്രസിന്റെ എ.സി കോച്ചിലാണ് സംഭവം. പരിഭ്രാന്തിയിലായ യാത്രക്കാർ ഇറങ്ങിയോടിയെങ്കിലും തീപിടിത്തത്തിൽ ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു. ട്രെയിൻ ഒഡീഷയിലെ നുവാപാഡ ജില്ലയിൽ എത്തിയപ്പോഴാണ് അപകടം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ട്രെയിനിന്റെ ബി3 കോച്ചിൽ ഘർഷണം മൂലം ബ്രേക്ക് പാഡ് ഉരസിയാണ് തീപിടിച്ചതെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചു. രാത്രി 11ഓടെ ട്രെയിൻ യാത്ര പുനഃരാരംഭിച്ചു. ഒഡീഷയിൽ 288 പേരുടെ ജീവനെടുത്ത ട്രെയിൻ ദുരന്തത്തിനു പിന്നാലെയുണ്ടായ തീപിടിത്തം യാത്രക്കാരെ ആശങ്കയിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |