SignIn
Kerala Kaumudi Online
Saturday, 20 April 2024 9.53 AM IST

റവന്യു അഴിമതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ

തിരുവനന്തപുരം: ജനത്തിന് റവന്യു വകുപ്പിലെ അഴിമതി ഇന്ന് മുതൽ 1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. പരാതിക്കാരുടെ പേരും വിലാസവും രഹസ്യമാക്കും. കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ അറിയിക്കാം. വോയ്സ് ഇന്ററാക്ടീവ് നിർദ്ദേശ പ്രകാരം സീറോ ഡയൽ ചെയ്‌താൽ പരാതി രജിസ്റ്റർ ചെയ്യാം. ഒന്ന് ഡയൽ ചെയ്താൽ സംശയ നിവാരണത്തിനും, രണ്ടിൽ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റർ ചെയ്യാം. അഴിമതി സംബന്ധിച്ച പരാതികൾ പ്രത്യേകം രേഖപ്പെടുത്തി മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. പരാതികൾ അറിയിക്കുന്നതിന് പ്രത്യേക ഓൺലൈൻ പോർട്ടലും നിലവിൽ വരും. നിലവിലുള്ള റവന്യു ടോൾ ഫ്രീ പരിഷ്‌കരിച്ചാണ് പുതിയ സംവിധാനം ഒരുക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: REVANUE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.